Skip to main content

കുട്ടികള്‍ക്കായി കുടുംബശ്രീയുടെ കളിക്കൂട്ടം 

 

കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ബാലസഭ കുട്ടികള്‍ക്കായി കളിക്കൂട്ടം പരിപാടി സംഘടിപ്പിക്കുന്നു. കഥാരചന, കവിതാ രചന, അഭിനയം, ഫോട്ടോഗ്രാഫി, ചിത്രരചന എന്നിവയില്‍ നൈപുണ്യമുളള തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് വേണ്ടിയാണ് പരിപാടി. ആദ്യ ക്യാമ്പ് ഫെബ്രുവരി 17, 18 തീയതികളില്‍ മാങ്ങാനം ക്രൈസ്തവാശ്രമത്തില്‍ നടക്കും. ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, എസ്. ഹരികിഷോര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പ്രൊഫ. ബാബു ചെറിയാന്‍, ഡോ. എം.ആര്‍ ഗോപാലകൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് അനില്‍ വേഗ, ജോസ് കല്ലറയ്ക്കല്‍, മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ റിജോ ജോസഫ്, മംഗളം സീനിയര്‍ ആര്‍ട്ടിസ്റ്റ് സുരേഷ് കുമാര്‍, സുരേഷ് മുണ്ടക്കയം, എക്‌സാത് അനിയന്‍ കുഞ്ഞ് എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. പരിപാടിയുടെ ഭാഗമായി നടത്തുന്ന ലോഗോ മത്സരത്തില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. പരിപാടിയുമായി ബന്ധമുളള സൃഷ്ടികളായിരിക്കണം അയയ്‌ക്കേണ്ടത്. സൃഷ്ടികള്‍   balasabhakottayam2017@gmail.com  എന്ന വിലാസത്തില്‍ അയക്കണം.  അവസാന തീയതി ജനുവരി 20. വിജയികള്‍ക്ക് ജില്ലാതല പരിപാടിയില്‍ സമ്മാനം നല്‍കും. 

                                                       (കെ.ഐ.ഒ.പി.ആര്‍-78/18)

date