Skip to main content

​​​​​​​ഫാക്ടറി ഉടമയ്ക്ക് ശിക്ഷ

ഫാകട്റീസ് ചട്ടങ്ങളും നിയമങ്ങളും പ്രകാരം ലീവ് വിത്ത് രജിസ്റ്റര്‍, ഇന്‍സ്പെക്ഷന്‍ ബുക്ക് എന്നിവ ഫാക്ടറിയില്‍ സൂക്ഷിക്കാത്തതിന് ആയുര്‍ജന ആയുര്‍വേദിക് ഫാര്‍മസി കൈവശക്കാരനും മാനേജരുമായ കെ.കെ. ഷാഹുല്‍ ഹമീദിന് 20000 രൂപ പിഴയും ഒരു ദിവസത്തെ സാധാരണ തടവിനും ശിക്ഷ വിധിച്ച് മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഒറ്റപ്പാലം അഡീഷണല്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ സാബു അലക്സാണ് (റിട്ടയേഡ്) കേസ് ഫയല്‍ ചെയ്തത്.

date