Skip to main content

മണ്‍പാത്ര ഉത്പന്ന നിര്‍മാണ വിപണന യൂണിറ്റ് രജിസ്ട്രേഷന്‍:  നവംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു

 

മണ്‍പാത്ര ഉത്പന്ന നിര്‍മാണ വിപണന യൂണിറ്റുകളുടെ രജിസ്ട്രേഷന്‍ നവംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, വിവിധ സ്രോതസുകളില്‍ നിന്നുളള ധനസഹായവും സാങ്കേതിക സഹായവും പ്രയോജനപ്പെടുത്തികൊണ്ടുളള യന്ത്രവല്‍ക്കരണം/പുത്തന്‍ വിപണന സംവിധാനങ്ങള്‍ എന്നീ പ്രയോജനം ലഭ്യമാക്കുന്നതിനാണ് രജിസ്ട്രേഷന്‍ നടത്തുന്നത്. നിലവില്‍ നിര്‍മാണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍ക്കും പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും സഹകരണ/ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫോറം www.keralapottery.org യില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ 20 നകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, രണ്ടാം നില, അയ്യങ്കാളിഭവന്‍, കവടിയാര്‍ പി.ഒ., കനകനഗര്‍, വെളളയമ്പലം, തിരുവനന്തപുരം - 695003 എന്ന വിലാസത്തില്‍ എത്തിക്കണം. ഫോണ്‍ : 0471-2727010, 9947038770.

date