Skip to main content

ലീഗല്‍ സര്‍വ്വീസ് സര്‍വ്വേ തുടങ്ങി

 

  മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലിംഗ നീതി, ഗാര്‍ഹിക പീഡനം എന്നിവ സംബന്ധിച്ച ഭരണങ്ങാനം പഞ്ചായത്തിലെ സര്‍വ്വെയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍.നാരായണന്‍ നായര്‍ നിര്‍വ്വഹിച്ചു. ലീഗല്‍ സവ്വീസ് കോ-ഓര്‍ഡിനേറ്റര്‍മാരായ വി.എം. അബ്ദുള്ളഖാന്‍, റാണി ജോസ്, സി.ഒ ഫ്രാന്‍സിസ്, ശാന്തമ്മ മോഹനന്‍, ജോസ് അഗസ്റ്റ്യന്‍, രാജേഷ്, സിജി എന്നിവര്‍ പ്രസംഗിച്ചു. സര്‍വ്വേ സംബന്ധിച്ച് കൂടുതല്‍  വിവരങ്ങള്‍ക്ക് 9495307753 എന്ന നമ്പറില്‍ ബന്ധപ്പെടുക.

                                                             (കെ.ഐ.ഒ.പി.ആര്‍-80/18)

date