Skip to main content

കെ.എ.എസ് മത്സര പരീക്ഷാ ബോധവത്ക്കരണ സെമിനാര്‍ 

 

ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കെ.എ.എസ് മത്സരപരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് നവംബര്‍ 12 ന് കെ.എ.എസ് പരീക്ഷയുടെ യോഗ്യത, സിലബസ് എന്നിവ സംബന്ധിച്ച് ബോധവത്ക്കരണ സെമിനാര്‍ നടത്തും. താത്പര്യമുള്ളവര്‍ നവംബര്‍ 11 നകം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുമ്പ്   രജിസ്റ്റര്‍ ചെയ്തവര്‍ക്കും സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ നേരിട്ട് വിവരം അറിയിക്കണമെന്നും എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 223297.

date