Skip to main content

നിയുക്തി 2018 മെഗാ ജോബ് ഫെയര്‍ 

 

 നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പ്  തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ നൂറോളം ഉദ്യോഗദായകരെ ഉള്‍പ്പെടുത്തി നിയുക്തി 2018 എന്ന പേരില്‍ എറണാകുളം മേഖലാ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 20ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കാമ്പസിലാണ് ജോബ് ഫെയര്‍. ഐ.ടി, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, അഡ്വര്‍ടൈസിങ്, മീഡിയ എന്നീ മേഖലകളില്‍ നിന്നും 5000 ത്തിലേറെ ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. പ്ലസ്ടൂ, ഐടിഐ, ഡിപ്ലോമ, ബിരുദം എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍ര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനുളള ഓറിയന്റേഷന്‍ ക്ലാസുകള്‍ തൃശ്ശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലെ എംപ്ലോയബലിറ്റി സെന്ററുകളില്‍ സൗജന്യമായി നല്‍കും. www.jobfest.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484  2422458, 0484 2422452, 0484 2464498, 0484 2421630

                                                           (കെ.ഐ.ഒ.പി.ആര്‍-82/18)

 

date