Skip to main content

ജില്ലാസമഗ്രപദ്ധതി : മാധ്യമപ്രതിനിധികളുടേയും വിദഗ്ദരുടേയും  അഭിപ്രായ സ്വരൂപണം ഇന്ന്

 

    ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ജില്ലാസമഗ്ര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് (ജനുവരി 12ന)്  ജില്ലാപഞ്ചായത്ത് സമ്മേളന ഹാളില്‍ ജില്ലയിലെ പത്രപ്രവര്‍ത്തക പ്രതിനിധികളെയും ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തി ജില്ലാസമഗ്ര പദ്ധതി സംബന്ധിച്ച നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമാഹരിക്കും.  രാവിലെ 9.30 മുതലാണ് പരിപാടി നടക്കുക. സംയോജന ഏകോപന സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജില്ലയുടെ സമഗ്ര വികസന കാഴ്ചപ്പാട് രൂപീകരിക്കുകയാണ് ജില്ലാപദ്ധതിയുടെ ലക്ഷ്യം.  ജില്ലാപദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കും തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടര്‍ വര്‍ഷങ്ങളിലെ പ്രൊജക്ടുകള്‍ തയ്യാറാക്കുക.
       പദ്ധതിയുടെ ഭാഗമായി അതത് തദ്ദേശസ്ഥാപനങ്ങള്‍ സ്ഥാപന പരിധിയുടെ വിസ്തൃതി, ജനസംഖ്യ, വികസനപരമായ അവസ്ഥാവിശകലനം, പ്രശ്നങ്ങള്‍, പ്രശ്നപരിഹാരം തുടങ്ങി സമഗ്രവിവരങ്ങള്‍  ഉള്‍പ്പെടുത്തിയുളള റിപ്പോര്‍ട്ട്  പ്ലാനിങ് ഓഫീസില്‍് സമര്‍പ്പിച്ചു വരികയാണ്
    ഇതുമായി ബന്ധപ്പെട്ട  ജനുവരി 16 ന് രാവിലെ 10 ന് വികസന സെമിനാര്‍ സംഘടിപ്പിക്കും. 19 ന് വൈകീട്ട് മൂന്നിന് ജില്ലാപദ്ധതി അംഗീകരിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതി ചേരും

date