Skip to main content

സ്‌കൂള്‍ ഉപജില്ലാ വിജയികളുടെ ജില്ലാതല കബഡി മത്സരം ഇന്ന്

വിമുക്തി - ലഹരി വര്‍ജ്ജന മിഷനും ജില്ലാ കബഡി അസോസിയേഷനും ചേര്‍ന്നു സംഘടിപ്പിക്കുന്ന കബഡി സ്‌കൂള്‍ ഉപജില്ലാ വിജയികളുടെ ജില്ലാതല മത്സരം ഇന്ന് (ജനുവരി 12) മലപ്പുറത്ത് നടക്കും. പ്രാഥമിക മത്സരങ്ങള്‍ രാവിലെ ഒമ്പതു മുതല്‍ എം.എസ്.പി.സ്‌കൂള്‍ ഗ്രൗണ്ടിലും സെമി,ഫൈനല്‍ മത്സരങ്ങളും സമ്മാന ദാനവും സാസ്‌കാരിക പരിപാടികളും വൈകിട്ട് മൂന്ന് മണിക്ക് കലക്‌ട്രേറ്റ് മൈതാനത്തുമാണ് നടക്കുക.
 ഫൈനല്‍ മത്സര പരിപാടിയുടെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനവും ജില്ലാ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് ഉച്ചക്ക് 2.30 ന് കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പരിസരത്ത് നിന്ന് ലഹരി വിരുദ്ധ റാലിയും നടത്തുന്നുണ്ട്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല അധ്യക്ഷത വഹിക്കും.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.ആര്‍. അനില്‍കുമാര്‍, വിമുക്തി മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബി. ഹരികുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉമ്മര്‍ അറക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date