Skip to main content

ജില്ലയുടെ സ്‌പോട്‌സ് വികസനത്തിന് അനുവദിച്ച 172.65 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

 

ജില്ലയില്‍ നടപ്പിലാക്കുന്ന ഏഴ് സ്‌പോട്‌സ് വികസന പദ്ധതികള്‍ക്ക് 176.65 കോടിയുടെ ഭരണാനുമതി ലഭിച്ചതായി സ്‌പോട്‌സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വ്യക്തമാക്കി. കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു. പി.ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി നടപ്പാക്കുന്ന പദ്ധതികള്‍ക്കാണ് ഭരണാനുമതി കിട്ടിയത്.  പദ്ധതികള്‍ക്ക് കിഫ്ബിയുടെ സാങ്കതിക അനുമതി കിട്ടുന്നതോടെ ടെണ്ടര്‍ നടപടികള്‍ തുടങ്ങാന്‍ കഴിയും. മലപ്പുറം പി.മൊയ്ദീന്‍കുട്ടി സ്മാരക ഇന്റോര്‍ സ്റ്റേഡിയം, 43.43 കോടി, എടപ്പാള്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്റ്റേഡിയം കോപ്ലക്‌സ് 7.25 കോടി, നിലമ്പൂര്‍ മിനി സ്റ്റേഡിയം 17.26 കോടി, പൊന്നാനി അക്വാറ്റിക് സ്‌പോട്‌സ് കോപ്‌ളക്‌സ് 12.77 കോടി, താനൂര്‍ സ്റ്റേഡിയം 19.14 കോടി മഞ്ചേരി ഫുട്‌ബോള്‍ കോപ്ലക്‌സ്ില്‍ പരിശീലനം മൈതാനം, നീന്തല്‍ കുളം ബാസ്‌ക്റ്റ് ബാള്‍ കോര്‍ട്ട്, കുട്ടികളുടെ സ്‌പോട്‌സ് പാര്‍ക്ക് തുടങ്ങിയവ 59.85 കോടി.  കടുലുണ്ടിപുഴ പുഴങ്കാവില്‍ തടയിണ. 12.80 കോടി.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ കൗണ്‍സിലിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന് യോഗം അംഗീകാരം നല്‍കി. ഇതിനു പുറമെ ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കകളും അംഗീകരിച്ചു. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ അംഗീകാരം മില്ലാതെ യോഗാ ക്ലാസുകള്‍ നടത്തുന്നു വന്ന പരാതിയില്‍ അന്വേഷണം നടത്തുന്നതിന് സമിതി എക്‌സിക്യൂട്ടിവ് ആവശ്യമായ നടപടി സ്വീകരിക്കും.
യോഗത്തില്‍ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ഷംസുദ്ദീന്‍, സെക്രട്ടറി രാജു നാരായണന്‍.എ. ജില്ലാ സ്‌പോട്‌സ് ഓഫസിര്‍ പി.എച്ച് ബീരാന്‍ക്കുട്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായടി.സത്യന്‍ (നന്നമുക്ക്),ടി.ബാലക്യഷ്ണന്‍(തുവ്വൂര്‍,എന്‍.കെ ഷൗക്കത്തലി (ഊര്‍ങ്ങാട്ടീരി),കെ.രാജഗോപാല്‍(മൂര്‍ഖനാട്),എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഋഷികേശ് കുമാര്‍, വല്‍സല, കെ.നാസര്‍, ആഷിഖ്, തുടങ്ങിയവര്‍ പങ്കെടുത്തു.

 

date