ശിശുദിനാഘോഷവും ക്വിസ് മത്സരവും നടത്തി
വനിതാ ശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ സഹകരണത്തോടെ ശിശുദിനാഘോഷവും ക്വിസ് മത്സരവും നടത്തി. ജില്ലാ പോലീസ് മേധാവി പരിപാടി ഉദ്ഘാടനം ചെയ്തു. മാറുന്ന ലോകത്തെക്കുറിച്ചുള്ള കുട്ടികളുടെ കാഴ്ചപ്പാടില്‍ സമൂഹ മാധ്യമങ്ങളുടെ നിയന്ത്രിത ഉപയോഗവും ജാഗ്രതയോടുകൂടിയ ജീവിത ശൈലിയും പ്രാവര്‍ത്തികമാക്കണമെന്നും കുട്ടികളുടെ സംരക്ഷകരായി പോലീസ് കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനിതാ ശിശുവികസന ഓഫീസര്‍ എല്‍.ഷീബ അധ്യക്ഷത വഹിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ ജയകുമാര്‍, പിറ്റിഎ പ്രസിഡന്റ് ശ്രീനിവാസന്‍, സ്‌കൂള്‍ ലീഡര്‍ ഗൗരി ശങ്കരി, ബിനി ജിതിന്‍, ഷാന്‍ രമേശ് ഗോപന്‍, എം.ആര്‍.രഞ്ജിത്ത്, എലിസബത്ത് ജോസ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments