Skip to main content

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം: രക്ഷിതാക്കള്‍ക്ക് ഏകദിന പരിശീലനം

ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ആറ് ലക്ഷം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഏകദിന പരിശീലനം നല്‍കുന്നു. കുട്ടികളുടെ സണ്‍മഗ്ര വികാസത്തിന് രക്ഷിതാക്കളുടെ ശാസ്ണ്‍ത്രീയമായ പങ്ക് ഉറപ്പ് വരുത്തുന്നതിനും പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സാണ്‍മൂഹ്യപിന്തുണ തേടുന്നതിനുമുള്ള ഈ വിപുലമായ രക്ഷാകര്‍തൃ ശാക്തീകരണ പരിപാടി പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്.
പരിശീലന പരിപാടിയുടെ മുന്നോടിയായി പരിശീലകര്‍ക്കുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ചു. സബ്ജില്ലാതല പരിശീലനം ഇന്ന് (ജനുവരി 12) വിവിധ കേന്ദ്രങ്ങളിലായി നടക്കും. ജനുവരി 15നും 16നുമായി പഞ്ചായത്ത് തല പരിശീലനവും തുടര്‍ന്ന് ഫെബ്രുവരി അഞ്ച് വരെയുള്ള നാല് ആഴ്ചയില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും പരിശീലനം പൂര്‍ത്തിയാക്കും.
പൊതുവിദ്യാഭ്യാസവകുപ്പ്, സര്‍ണ്‍വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍, ഡയറ്റ് എന്നീ ഏജന്‍സികളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം നടക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് എല്ലാ രക്ഷിതാക്കള്‍ക്കും നേരിട്ട് ക്ഷണപത്രമയയ്ക്കും.

 

date