Skip to main content

ലോക പ്രമേഹ ദിനാചരണം സംഘടിപ്പിച്ചു

ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം) ന്റെ നേതൃത്വത്തില്‍   ലോക പ്രമേഹ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുത്തുക്കുടകള്‍, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ആനന്ദാശ്രമത്തില്‍ നിന്നും മാവുങ്കാല്‍ വ്യാപാരഭവനിലേക്ക് റാലി സംഘടിപ്പിച്ചു. തുടര്‍ന്ന് പൊതുസമ്മേളനം നടന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍  സതി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷാന്റി കെ.കെ. അധ്യക്ഷയായി. മെമ്പര്‍മാരായ ഗോപാലന്‍, പത്മനാഭന്‍, ഗീതാ ബാബുരാജ്, മോഹനന്‍, ഡെപ്യുട്ടി മാസ്സ് മീഡിയ ഓഫീസര്‍ അരുണ്‍ലാല്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍  റീജ സുരേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു.ദിനാചരണത്തോടനുബന്ധിച്ച് ജീവിത ശൈലിയും പ്രമേഹവും എന്ന വിഷയത്തില്‍  സെമിനാര്‍ നടത്തി.  ആനന്ദാശ്രമം പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ യമുനാ സുകുമാറിന്റെ നേതൃത്വത്തില്‍ ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ് , നേത്ര പരിശോധന, ബോധവത്കരണ മാജിക് ഷോ തുടങ്ങിയവയും  സംഘടിപ്പിച്ചു.

date