Skip to main content

മലമ്പുഴ നവോദയ വിദ്യാലയ വാര്‍ഷികാഘോഷം 13ന് 

 

    മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയത്തിന്‍റെ 30 മത് വാര്‍ഷികാഘോഷം ജനുവരി 30ന് നടക്കും. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും. വിവിധ മേഖലകളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. രാവിലെ 10.30ന് സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ അസി. കലക്റ്റര്‍ സി.എച്ച്. ശ്രീധര്‍, മുഖ്യാതിഥിയാകും. നിരൂപകനും പ്രഭാഷകനുമായ രഘുനാഥന്‍ പറളി മുഖ്യ പ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ വി.എന്‍. ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര രാമചന്ദ്രന്‍, പി.റ്റി.എ. എക്സി.അംഗം എം.എം. കബീര്‍, പങ്കെടുക്കും.

date