Skip to main content
ലോക പ്രമേഹ ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വഹിക്കുന്നു.

ലോക പ്രമേഹ ദിനാചരണം: ബോധവല്‍ക്കരണ സെമിനാറും രോഗനിര്‍ണ്ണയവും നടത്തി

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക പ്രമേഹ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. വി. സുമേഷ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. പി. ജയബാലന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എം കെ ഷാജ്  ദിനാചരണ സന്ദേശം നല്‍കി.
രക്തചംക്രമണം സാധാരണ നിലയിലാണോ എന്ന് കണ്ടുപിടിക്കുന്നതിനായി ജില്ലാ ആശുപത്രിക്ക് പുതുതായി അനുവദിച്ച ഹാന്റ് ഹെല്‍ഡ് കളര്‍ ഡോപ്ലറിന്റെ  പ്രവര്‍ത്തനോദ്ഘാടനവും കെ വി സുമേഷ് നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ.കെ ടി രേഖ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. പി എം ജ്യോതി,  ജില്ലാ ടി ബി ഓഫീസര്‍ ഡോ ജി അശ്വിന്‍, ജില്ലാ ആശുപത്രി ആര്‍ എം ഒ ഡോ. സി വി ടി ഇസ്മയില്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി സന്തോഷ്, ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ കെ എന്‍ അജയ് തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് ഡോക്ടറോട് ചോദിക്കാം എന്ന പരിപാടിയില്‍ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരായ എം എസ് അഞ്ജു, രോഹിത് രാജ്, ഒ ടി രാജേഷ്, ഡെയ്‌സി തോമസ്, വി കെ മോഹന്‍കുമാര്‍, പി ലത എന്നിവര്‍ രോഗികളുടെയും ബന്ധുക്കളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കി.  ബോധവല്‍ക്കരണ സെമിനാറില്‍ 'ഇന്‍സുലിന്‍ ഉപയോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം' എന്ന വിഷയത്തില്‍ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കെ വി സോനയും 'പ്രമേഹവും ഭക്ഷണക്രമവും' എന്ന വിഷയത്തില്‍ ജില്ലാ ആശുപത്രി ഡയറ്റീഷ്യന്‍ പി. നിവേദിതയും ക്ലാസ്സെടുത്തു.
30 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള പ്രമേഹരോഗനിര്‍ണ്ണയം, പ്രമേഹരോഗികള്‍ക്കുള്ള ഡയബറ്റിക് റെറ്റിനോപ്പതി നിര്‍ണ്ണയം എന്നിവയും നടന്നു. 51 പേരെ സ്‌ക്രീനിംഗിന് വിധേയമാക്കിയതില്‍ 17 പേര്‍ക്ക് ഡയബറ്റിക് റെറ്റിനോപ്പതി ഉള്ളതായി കണ്ടെത്തി.

date