Skip to main content
മുന്‍ എം പി   പി.കെ.ശ്രീമതി  ടീച്ചറുടെ ങജഘഅഉട ഫണ്ട് ഉപയോഗിച്ചു കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു അനുവദിച്ച വെന്റിലേറ്റര്‍ സപ്പോര്‍ട്ടോടു കൂടിയ അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ  നേതൃത്വത്തിലുള്ള സംഘം നോക്കികാണുന്നു .

ജില്ലാ ആശുപത്രിയില്‍ അത്യാധുനിക ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള എ എല്‍ എസ് (അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട്) ആംബുലന്‍സ് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍ എംപി പികെ ശ്രീമതി ടീച്ചറുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ജില്ലാ ആശുപത്രിക്ക് ആംബുലന്‍സ് നല്‍കിയത്. ഐ സി യു സൗകര്യങ്ങള്‍, വെന്റിലേറ്റര്‍, സ്പിന്‍ ബോര്‍ഡ്, മള്‍ട്ടിപാര മോണിറ്റര്‍, ഇന്‍ഫ്യൂഷന്‍ പമ്പ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ആംബുലന്‍സില്‍ ഒരുക്കിയിട്ടുണ്ട്. അപകടങ്ങളില്‍പ്പെട്ടവരെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ വെന്റിലേറ്ററിലുള്ള രോഗികളെ മറ്റൊരാശുപത്രിയിലേക്ക് വെന്റിലേറ്റര്‍ സൗകര്യത്തോടെ തന്നെ മാറ്റുന്നതിനും ഈ ആംബുലന്‍സിലൂടെ സാധിക്കും.  
ആംബുലന്‍സിന്റെ പ്രവര്‍ത്തനവും സൗകര്യങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പരിശോധിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പി കെ ശ്രീമതി ടീച്ചര്‍ നേരത്തെ നിര്‍വഹിച്ചിരുന്നു. വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയ സമ്പന്നരായ സ്റ്റാഫിനെയും ഡ്രൈവറെയും ആംബുലന്‍സില്‍ നിയമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

date