Skip to main content

ഗെയില്‍: ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള ധനസഹായ വിതരണം നാളെ

കൊച്ചി-മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ഗെയില്‍ പദ്ധതിക്ക് ഭൂമിവിട്ടുനല്‍കിയവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ ഭാഗമായുള്ള ധനസഹായ വിതരണം നാളെ (നവംബര്‍ 16) വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയവരും 10 സെന്റില്‍ താഴെ മാത്രം ഭൂമി കൈവശമുള്ളവരുമായ 20 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം രൂപ വീതം പ്രത്യേക ധനസഹായം വിതരണം ചെയ്യുന്നത്. പദ്ധതിയുടെ നാദാപുരം മുതല്‍ നിലേശ്വരം വരെയുള്ള കണ്ണൂര്‍ സ്‌പ്രെഡിന് കീഴില്‍ വരുന്ന 110 കിലോമീറ്റര്‍ ദൂരത്തിലുള്ള പദ്ധതി പ്രദേശങ്ങളില്‍ സ്ഥലം വിട്ടുനല്‍കിയ നാമമാത്ര ഭൂവുടമകളില്‍ നിന്ന് ലഭിച്ച 40 അപേക്ഷകളില്‍ തെരഞ്ഞെടുക്കപ്പെട്ട 20 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ധനസഹായം നല്‍കുക.

date