Skip to main content

കാനാമ്പുഴ അതിജീവനം: അഞ്ച് കോടിയുടെ പ്രവൃത്തരികള്‍ക്ക് കൂടി ഭരണാനുമതി

കണ്ണൂര്‍ നിയോജക മണ്ഡലത്തിന്റെ പ്രധാന ജലസ്രോതസായ കാനാമ്പുഴ സംരക്ഷണത്തിനായി 4.44 കോടി രൂപയുടെയും 71 ലക്ഷം രൂപയുടെയും പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു.  കൂടാതെ രണ്ട് വി സി ബി കളുടെതായി  80 ലക്ഷം രൂപയുടെയും കണ്ണൂര്‍ കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ മൂന്ന് കോടി രൂപ ചെലവില്‍ കാനാമ്പുഴയിലേക്കുള്ള നീര്‍ച്ചാലുകളുടെ പുനരുദ്ധാരണവും പുരോഗമിക്കുകയാണ്.
പുതിയ പദ്ധതികളില്‍ ചീപ്പുപാലം മുതല്‍ തിലാന്നൂര്‍ ശിശുമന്ദിരം റോഡ് വരെ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് പാര്‍ശ്വഭിത്തി സംരക്ഷണം, നടപ്പാത, പുഴയുടെ ആഴം വര്‍ധിപ്പിക്കല്‍, വെള്ളം തടഞ്ഞു നിര്‍ത്താന്‍ വി സി ബി കള്‍, ജലസേചനത്തിന് വെള്ളം ഒഴുക്കാനുള്ള ചാലുകള്‍ തുടങ്ങിയ പ്രവൃത്തികള്‍ ഉള്‍പ്പെടും.  ജലസേചന വകുപ്പിനാണ് പ്രവര്‍ത്തന ചുമതല.  പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥതല യോഗം വിളിച്ചുചേര്‍ത്ത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

date