Skip to main content

ജില്ലാ കേരളോത്സവം കരിവെളളൂരില്‍; എന്‍ട്രികള്‍ 28 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം

ജില്ലാ കേരളോത്സവം കലാമത്സരങ്ങള്‍ കരിവെളളൂരിലെ വിവിധ വേദികളിലായി ഡിസംബര്‍ 6,7,8 തീയ്യതികളില്‍ നടക്കും. കായിക മത്സരങ്ങള്‍ ഡിസംബര്‍ 3 ന് മാങ്ങാട്ടുപറമ്പിലും ആരംഭിക്കും. ജില്ലയിലെ 11 ബ്ലോക്കുകളില്‍ നിന്നും 9 മുനിസ്സിപ്പാലിറ്റി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നുമായി ആറായിരത്തോളം കലാ കായിക പ്രതിഭകള്‍ മാറ്റുരക്കും. ഫോട്ടൊ, ഐ ഡി പ്രൂഫ് നമ്പര്‍ എന്നിവ സഹിതം അപ്‌ലോഡ് ചെയ്ത് ഓണ്‍ലൈനായാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. നവംബര്‍ 28 വരെ എന്‍ട്രികള്‍ സ്വീകരിക്കും. ജില്ലാതല സംഘാടക സമിതിക്ക് പുറമെ വിപുലമായ സംഘാടനത്തിന് കരിവെളളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം രാഘവന്‍ ചെയര്‍മാനും പഞ്ചായത്ത് സെക്രട്ടറി കെ വി രതീശന്‍ കണ്‍വീനറുമായി സ്വാഗതസംഘം പ്രവര്‍ത്തനമാരംഭിച്ചു.വിവിധ സബ് കമ്മറ്റികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.
ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ക്ലബ്ബുകള്‍ക്ക് 10000, 5000 രൂപ വീതവും സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് 1,50,000, 75000, 50000 രൂപ വീതവും ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും. ജില്ലാതലത്തില്‍  ഒന്നാംസ്ഥാനം നേടിയ വ്യക്തിക്ക് 750, രണ്ടാം സ്ഥാനം നേടിയവര്‍ക്ക് 500, മൂന്നാംസ്ഥാനക്കാര്‍ക്ക് 300 രൂപ വീതവും, സംസ്ഥാനതല കേരളോത്സവത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 2500 രൂപയും രണ്ടാംസ്ഥാനം 2000 രൂപയും മൂന്നാം സ്ഥാനം 1500 രൂപയും ജില്ലാതലത്തില്‍ കലാ കായിക പ്രതിഭകള്‍ക്ക് 2500 രൂപയും സംസ്ഥാനതലത്തില്‍ കലാ തിലകം,കലാപ്രതിഭ, കായിക പ്രതിഭ എന്നിവര്‍ക്ക് 10000 രൂപ വീതവും പ്രൈസ്  മണി നല്‍കും.

date