Skip to main content

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി അദാലത്ത്

 

കേരള കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ വിവിധ പരാതികള്‍ പരിഹരിക്കുന്നതിനായുള്ള അദാലത്ത് ഡിസംബര്‍ 13 ന് കോഴിക്കോട് നടത്തും. ക്ഷേമനിധിയില്‍ നിന്ന് ലഭിക്കുന്ന വിവിധ ധനസഹായങ്ങള്‍,  വിരമിക്കല്‍  ആനുകൂല്യം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്  തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ നല്‍കാം. പരാതികള്‍ ബോര്‍ഡിന്റെ കോഴിക്കോട്  റീജിയനല്‍ ഓഫീസിലും, ആലപ്പുഴ ഹെഡ് ഓഫീസിലും തപാല്‍ വഴിയും  നേരിട്ടും  നവംബര്‍ 30വരെ സമര്‍പ്പിക്കാം. ഫോണ്‍-0477-2251577, 0477-2251499.
 

date