Skip to main content

ബീച്ച് ശുചീകരണ പരിപാടി നവംബര്‍ 11 മുതല്‍

 

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലയിലെ ബീച്ച് ശുചീകരണ യഞ്ജം തെരഞ്ഞെടുത്ത കടപ്പുറങ്ങളില്‍ നവംബര്‍ 11 മുതല്‍ ആരംഭിക്കും. പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നവംബര്‍ 15നും പരപ്പനങ്ങാടി കൂട്ടായി ബീച്ചില്‍ നവംബര്‍ 16നും പറവണ്ണ, വെളിയംകോട് ബീച്ചുകളില്‍ നവംബര്‍ 18നും ശുചീകരണ യഞ്ജം നടക്കും. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ബീച്ചുകളില്‍ നടപ്പാക്കുന്ന മാസ് ക്ലീനിങ് ഡ്രൈവ് പദ്ധതിയുടെ ഭാഗമായാണ് ബീച്ച് ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നത്.

date