Skip to main content

ഉണ്ണ്യാല്‍ സ്റ്റേഡിയത്തിന് സര്‍ക്കാര്‍ ഭരണാനുമതി

    തീരദേശ ജനതയുടെ ചിരകാല സ്വപ്നമായ ഉണ്ണ്യാല്‍ സ്റ്റേഡിയത്തിന്  ഭരണാനുമതിയായി. ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഉണ്ണ്യാലിലെ മൈതാനത്ത് സ്റ്റേഡിയം പണിയാന്‍ ഇതോടെ നടപടികളായി. അഞ്ച് കോടി ചെലവിലാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതിയായതെന്ന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ അറിയിച്ചു.ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ കഴിവ് പ്രകടിപ്പിച്ച ഒട്ടേറെ താരങ്ങളെ തീരദേശം സംഭാവന നല്‍കിയിട്ടുണ്ട്. അത്തരത്തിലുള്ള താരങ്ങളെ വാര്‍ത്തെടുക്കുന്നതിന് തീരദേശത്ത് ദേശീയ നിലവാരത്തിലുള്ള ഒരു സ്റ്റേഡിയത്തിന്റെ കുറവുണ്ടായിരുന്നതിനാണ്  പരിഹാരമാകുന്നത്. എത്രയും വേഗം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് സ്റ്റേഡിയം പ്രവര്‍ത്തനസജ്ജമാക്കുമെന്ന് എം.എല്‍.എ വ്യക്തമാക്കി.
 

date