Skip to main content

കേരളത്തിലെ സഹകരണ വായ്പാമേഖല രാജ്യത്തിന് മാതൃക: മന്ത്രി കടകംപള്ളിസുരേന്ദ്രന്‍

കേരളത്തിലെ സഹകരണ വായ്പാ മേഖല രാജ്യത്തിന് മാതൃകയാണെന്ന് സഹകരണ - ടൂറിസം - ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കട്ടപ്പനയില്‍ ആരംഭിച്ച അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയുടെ എല്ലാ സവിശേഷതകള്‍ക്കും പിന്തുണയേകി ഇന്നത്തെ നിലയിലെത്തിച്ചതില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പങ്ക് അവിസ്മരണീയമാണെന്നും ആ സ്മരണ നിലനിര്‍ത്തുന്നതിനായാണ് എല്ലാ വര്‍ഷവും നെഹ്‌റുവിന്റെ ജ•ദിനമായ ശിശുദിനത്തില്‍ തന്നെ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിക്കുന്നത്.  സഹകരണ സന്ദേശം ജനസമക്ഷമെത്തിക്കുകയാണ് വാരാഘോഷത്തിന്റെ ലക്ഷ്യം. 'പുതിയ ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് '  എന്നതാണ് ഇത്തവണത്തെ വാരാഘോഷത്തിന്റെ പ്രമേയം.

നവ ഉദാരവത്ക്കരണ, സാമ്പത്തിക നയങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക സാമൂഹ്യ ആഘാതങ്ങളെ ചെറുക്കുന്ന ബദല്‍ നയം രൂപീകരിക്കുകയാണ് സഹകരണ മേഖല ലക്ഷ്യമിടുന്നത്.  കേരളത്തിന്റെ  സാമൂഹ്യ വികാസത്തിനും സാമ്പത്തിക സുരക്ഷിതത്വത്തിനും സഹകരണ സംഘങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു. വനിതാ ശാക്തീകരണമുള്‍പ്പെടെ  എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ സുസ്ഥിര  സാമൂഹ്യ സമത്വം കൈവരിക്കുന്ന പദ്ധതികളാണ് സഹകരണ വകുപ്പ് നടപ്പാക്കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് സഹായമേകി  സഹകരണ വകുപ്പിന്റെ  കെയര്‍ഹോം  ഭവന പദ്ധതി  ഇതിന് ഉദാഹരണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

date