Skip to main content

സഹകരണ പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നു:മന്ത്രി എം.എം മണി

സഹകരണ പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി.
കട്ടപ്പനയില്‍ നടന്ന അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.നിത്യജീവിതത്തില്‍ സഹകരണ മേഖലയുടെ ഇടപെടലുകള്‍ ഇല്ലാത്തതായി ഒന്നും തന്നെ ഇല്ല. സഹകരണ മേഖലയില്‍ വിട്ടുവീഴ്ച ഇല്ലാത്ത അഴിമതിരഹിത നിലപാടുകള്‍ മേഖലയുടെ വന്‍ മുന്നേറ്റം സാധ്യമാക്കും . ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതോടൊപ്പം സമൂഹത്തിന്റെ പുരോഗതിക്ക് ഉതകുന്ന തരത്തില്‍ വന്‍ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കേരളത്തിലെ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു
 

date