Post Category
രാഷ്ട്രപതിയുടെ ചിത്രം: വെബ്സൈറ്റിലെ ചിത്രം ഉപയോഗിക്കണം
മുഖ്യമന്ത്രി, മന്ത്രിമാർ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന രാഷ്ട്രപതിയുടെ ചിത്രം ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതായിരിക്കണമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു. www.presidentofindia.nic.in ൽ ഹൈ റെസല്യൂഷൻ ചിത്രങ്ങൾ ലഭ്യമാണ്. ഇതിനു പുറമെ ഡയറക്ടർ, ഫോട്ടോ ഡിവിഷൻ, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, ശാസ്ത്രി ഭവൻ, ന്യൂഡൽഹി (ഫോൺ: 011 23388517) എന്ന വിലാസത്തിൽ ബന്ധപ്പെട്ടാലും ചിത്രങ്ങൾ ലഭിക്കും.
പി.എൻ.എക്സ്.4098/19
date
- Log in to post comments