Skip to main content

ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

കണ്ണൂർ സർക്കാർ ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.  ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.  ഉദ്യോഗാർത്ഥികൾ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ബയോഡാറ്റയും സഹിതം 19ന് രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം.  പ്രതിമാസം 56,395 രൂപ സമാഹൃത വേതനമായി ലഭിക്കും.  നിയമനം ഒരു വർഷത്തേയ്‌ക്കോ സ്ഥിരനിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.  കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തിദിവസങ്ങളിൽ ലഭിക്കും.
പി.എൻ.എക്‌സ്.4102/19

date