Skip to main content

ഫോട്ടോ കോണ്ടസ്റ്റ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഓണം ഫോട്ടോ കോണ്ടസ്റ്റിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി. ആർ. ചേംബറിൽ നടന്ന ചടങ്ങിൽ പി. ആർ. ഡി ഡയറക്ടർ യു. വി. ജോസ് സർട്ടിഫിക്കറ്റും ഫലകവും വിജയികൾക്ക് നൽകി. കനകക്കുന്നിൽ നടന്ന ഓണാഘോഷം വിഷയമാക്കിയുള്ള ഫോട്ടോ കോണ്ടസ്റ്റാണ് നടത്തിയത്. സെപ്റ്റംബർ 11 മുതൽ 16 വരെയായിരുന്നു മത്‌സരം.
വിജിത്. വി. നായർ, വടവൂർക്കോണത്ത് മാളിക വീട്, മറുകിൽ, ഊരൂട്ടമ്പലം പി.ഒ, സതീഷ് കമ്മത്ത്. ആർ, അഹോബിലം, ജി.ആർ.എ321, ഗൗരീശപട്ടം, പട്ടം പാലസ് പി.ഒ, സൗപർണ്ണിക തെരേസ സാബു, മരുതൻകുഴി, ഗായത്രി ബി. നായർ, ഓംകാരം, റ്റി.സി 47/2800, ആർ.എസ്.എൽ.ബി.എൻ, കേശവൻ നായർ റോഡ്, പൂജപ്പുര, അരുൺ കടയ്ക്കൽ, അരുൺ നിവാസ്, കടയ്ക്കൽ പി.ഒ, കൊല്ലം, രാജീവ് മണ്ണയം, ആലുംകുഴി വീട്, മണ്ണയം, മൂന്നാനക്കുഴി പി.ഒ, വെമ്പായം, തിരുവനന്തപുരം എന്നിവരാണ് വിജയികൾ. പി. ആർ. ഡി അഡീഷണൽ ഡയറക്ടർ എൻ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഫീൽഡ് പബ്‌ളിസിറ്റി ഡെപ്യൂട്ടി ഡയറക്ടർ കെ. എം. അയ്യപ്പൻ സ്വാഗതം പറഞ്ഞു.
പി.എൻ.എക്‌സ്.4109/19

date