Skip to main content

തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ: മസ്റ്ററിംഗ് നടത്തണം

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെ എല്ലാ പെൻഷൻ ഗുണഭോക്താക്കളും നവംബർ 30ന് മുമ്പ് ക്ഷേമനിധി രേഖകൾ, ആധാർ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി മസ്റ്ററിംഗ് നടത്തി രസീത് കൈപ്പറ്റണം. മസ്റ്ററിംഗ് പരാജയപ്പെടുന്ന അവസരത്തിൽ അക്ഷയിൽ നിന്നും രസീത് ലഭ്യമാക്കി ക്ഷേമനിധി ബോർഡിൽ ലൈഫ് സർട്ടിഫിക്കറ്റിനോടൊപ്പം ഹാജരാക്കണം. പെൻഷൻ ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിൽ ഫീസ് നൽകേണ്ട.
പി.എൻ.എക്‌സ്.4110/19

date