Skip to main content

കെമാറ്റ് കേരള-ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

കേരളത്തിലെ എല്ലാ സർവകലാശാലകളിലും കോളേജുകളിലും എം.ബി.എ പ്രവേശനത്തിന് ഡിസംബർ ഒന്നിന് നടത്തുന്ന കെമാറ്റ് പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ്  kmatkerala.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. വിവരങ്ങൾക്കായി പ്രവേശന മേൽനോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2335133, 8547255133.
പി.എൻ.എക്‌സ്.4111/19

date