Skip to main content

ജനകീയ പുസ്തക ശേഖരണവുമായി കുന്നംകുളം നഗരസഭ

കുന്നംകുളം നഗരസഭ ഏകലവ്യൻ സ്മാരക ലൈബ്രറി, വായനശാലയെ കൂടുതൽ ജനപങ്കാളിത്തമാക്കുന്നതിന്റെ ഭാഗമായി ജനങ്ങളിൽ നിന്നും പുസ്തകശേഖരണം തുടങ്ങി. നൂറോളം പുസ്തകങ്ങൾ ഇതിനകം ശേഖരിച്ചു കഴിഞ്ഞു. ഗ്രന്ഥശാലയെ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ കൂടൂതൽ ഉയർത്താനുള്ള ശ്രമമാണ് നഗരസഭ ആരംഭിച്ചിരിക്കുന്നത.് പുസ്തകങ്ങളോ പുസ്തക ശേഖരങ്ങളോ നഗരസഭ ലൈബ്രറിയിലേക്ക് സൗജന്യമായി കൈമാറാൻ പുസ്തക പ്രേമികൾക്ക് അവസരം നൽകുകയാണ് ഈ ക്യാംപെയ്ന്റെ ലക്ഷ്യം. ഇതിലൂടെ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരെ വായനയിലേക്ക് കൂടുതൽ ആകർഷിക്കാനാണ് പദ്ധതിയിടുന്നത്.
ലൈബ്രറിയിലെ പഴയകാല മെമ്പറായ ഇ കെ സുനിലിന്റെ കൈവശമുള്ള പുസ്തകം ശേഖരിച്ചാണ് കാമ്പയിൻ തുടക്കമിട്ടത്. സാഹിത്യം, സംസ്‌കാരം, ശാസ്ത്രം, ചരിത്രം തുടങ്ങിയ ഏതു മേഖലകളിൽ നിന്നുമുള്ള ഏതു പുസ്തകങ്ങളും മത്സര പരീക്ഷാ സഹായികളും ഇതിന്റെ ഭാഗമായി ശേഖരിക്കുന്നുണ്ട്. ലൈബ്രറിയുടെ പ്രവർത്തന സമയങ്ങളിൽ പൊതുജനങ്ങൾ നൽകുന്ന പുസ്തക ശേഖരണത്തിന് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ പ്രവൃത്തി ദിവസങ്ങളിൽ നഗരസഭ ഓഫീസിലും ഇതിനുള്ള സംവിധാനമുണ്ട്. കൂടുതൽ പുസ്തകങ്ങൾ കൈമാറാൻ സന്നദ്ധരായവരിൽ നിന്ന് വീട്ടിലെത്തിയും പുസ്തകങ്ങൾ ശേഖരിക്കുന്നുണ്ട്. പുസ്തകങ്ങൾ കൈമാറാൻ താത്പര്യമുള്ളർ അതത് വാർഡ് കൗൺസിലർമാരുമായോ 9400397141, 9544747188 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ലൈബ്രേറിയൻ എം ടി പ്രവീണ അറിയിച്ചു.

date