Skip to main content

കടങ്ങോട് ഗവ എൽ പി സ്‌കൂൾ കെട്ടിട നിർമാണോദ്ഘാടനം ഇന്ന്

തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രിയും കുന്നംകുളം നിയോജക മണ്ഡലം എംഎൽഎയുമായ എ സി മൊയ്തീന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 62 ലക്ഷം രൂപ ചെലവഴിച്ച് കടങ്ങോട് ഗവ എൽ പി സ്‌കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഇന്ന് (നവംബർ 16) നടക്കും. രാവിലെ 10.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയതീൻ ഉദ്ഘാടനം ചെയ്യും. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ അധ്യക്ഷത വഹിക്കും. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുമതി മുഖ്യാതിഥിയാകും.
 

date