Skip to main content

സഹകാരി സംഗമവും സെമിനാറും ഇന്ന് കുന്നംകുളത്ത്

66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാതല സഹകാരി സംഗമവും സെമിനാറും ഇന്ന് (നവംബർ 16) കുന്നംകുളത്ത് നടക്കും. രാവിലെ 8.30 ന് നഗരസഭ ടൗൺഹാളിൽ നിയമസഭാ ചീഫ് വിപ്പ് അഡ്വ കെ രാജൻ ഉദ്ഘാടനം ചെയ്യും. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എംപി, എംഎൽഎമാരായ മുരളി പെരുനെല്ലി, അനിൽ അക്കര എന്നിവർ മുഖ്യാതിഥികളാവും. ഗവൺമെന്റ് ലോ കോളേജ് അസി. പ്രൊഫസർ ലിനിപ്രിയ വാസവൻ 'വിജയഗാഥകളിലൂന്നിയുള്ള പുനഃപരിശീലനവും വിദ്യാഭ്യാസവും' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. നവംബർ 14 മുതൽ 20 വരെ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായാണ് ജില്ലാതല സഹകാരി സംഗമവും സെമിനാറും സംഘടിപ്പിക്കുന്നത്. സഹകരണവകുപ്പും ജില്ലാ സഹകരണബാങ്കും തൃശ്ശൂർ ജില്ലാസഹകരണ വിദ്യാഭ്യാസ ഏകോപന സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date