Skip to main content

അയ്യൻകാളി സാംസ്‌കാരിക നിലയം ഉദ്ഘാടനം

മുരിയാട് ഗ്രാമ പഞ്ചായത്ത് ചേർപ്പുംകുന്ന് മഹാത്മാ അയ്യൻകാളി സാംസകാരിക നിലയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഫണ്ടിൽ നിന്നും 23 ലക്ഷം രൂപ ചെലവഴിച്ചാണ് എട്ടാം വാർഡിൽ സാംസ്‌കാരിക നിലയം പണികഴിപ്പിച്ചിരിക്കുന്നത്. അസിസ്റ്റന്റ് സെക്രട്ടറി എം ശാലിനി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സത്യൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി പ്രശാന്ത്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത രാജൻ, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ എം ജോൺ, പഞ്ചായത്ത് സെക്രട്ടറി പി പ്രജീഷ് തുടങ്ങിയവർ പങ്കെടുത്തു.

 

date