Skip to main content

സംസ്ഥാനതല നൈപുണ്യമേള : ടാലന്റോ 2019 സമാപനം ഇന്ന്

ദേശീയ ഗ്രാമീണ ഉപജീവന മിഷൻ, കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിൽ കുടുംബശ്രീവഴി നടപ്പാക്കുന്ന പദ്ധതിയായ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യയോജന അഥവാ ഡി ഡി യു ജി കെ വൈയുടെ സംസ്ഥാന തല നൈപുണ്യമത്സരം ടാലന്റ് 2019 സമാപനവും സമ്മാനദാനവും ഇന്ന് (നവംബർ 16) വൈകീട്ട് 3 ന് തൃശൂർ ടൗൺഹാളിൽ നടക്കും. ടി എൻ പ്രതാപൻ എംപി സമ്മാനദാനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എസ് ഷാനവാസ് ഡോക്യുമെന്ററി പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം പത്മിനി ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്ഡഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ കെ സതീശൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ ബഷീർ, പ്രസാദിനി മോഹനൻ, ജയശ്രീ കൊച്ചുഗോവിന്ദൻ എന്നിവർ സംസാരിക്കും. സംഘാടക സമിതി ചെയർമാനും കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്ററുമായ കെ വി ജ്യോതിഷ് കുമാർ സ്വാഗതവും അസി കോർഡിനേറ്റർ ബൈജു മുഹമ്മദ് നന്ദിയും പറയും.
 

date