Skip to main content

പാര്‍ലമെന്ററി ജനാധിപത്യം: വിദ്യാര്‍ഥികള്‍ക്കായി മത്സരം

പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഗവ/എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് മത്സരം നടത്തും. പാര്‍ലമെന്ററി ജനാധിപത്യത്തെ ആസ്പദമാക്കി തിരുവനന്തപുരം മേഖലയില്‍ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക്) 23ന് രാവിലെ 9.30ന് തിരുവനന്തപുരം ഓവര്‍ ബ്രിഡ്ജിന് സമീപത്തെ ഗവ. എസ്.എം.വി.എച്ച്.എസ്.എസില്‍ മത്സരങ്ങള്‍ നടക്കും.

ക്വിസ് ഇനത്തില്‍ ഒരു സ്‌കൂളില്‍ നിന്നും രണ്ട് പേര്‍ അടങ്ങുന്ന ഒരു ടീമിന് മത്സരിക്കാം. പ്രസംഗത്തിനും ഉപന്യാസത്തിനും ഒരു സ്‌കൂളില്‍ നിന്നും ഒരു വിദ്യാര്‍ഥിയ്ക്ക് പങ്കെടുക്കാം. മൂന്നിനത്തിലും ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് വെവ്വേറെ പങ്കെടുക്കാം. വിദ്യാര്‍ഥികളുടെ പേരുകള്‍ ഇ-മെയില്‍ മുഖാന്തിരം 20ന് വൈകിട്ട് അഞ്ചിനു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. മേഖലാ തലത്തില്‍ നിന്നും യോഗ്യത നേടുന്നവരെ സംസ്ഥാന മത്സരത്തില്‍ പങ്കെടുപ്പിക്കും. ഇ-മെയില്‍:mail.inpa@gmail.com.  ഫോണ്‍: 8547583906.

 

 

date