Skip to main content

മസ്റ്ററിംഗ്

മൈലപ്ര ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഈ മാസം 30നകം അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡു മുതല്‍ പെന്‍ഷന്‍ അനുവദിക്കില്ല. കിടപ്പുരോഗികളുടെ വിവരം 29നകം പഞ്ചായത്ത് ഓഫീസില്‍ അറിയിക്കണം. 

വിധവാ-അവിവാഹിത പെന്‍ഷന്‍ വാങ്ങുന്ന 60 വയസില്‍ താഴെയുള്ളവര്‍ വിവാഹിത/പുനര്‍വിവാഹിത ആയിട്ടില്ല എന്ന് ഗസറ്റഡ് ഓഫീസര്‍/വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഡിസംബറില്‍ പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വടശേരിക്കര ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് എന്നിവയുമായി അക്ഷയ കേന്ദ്രത്തിലെത്തി 18 മുതല്‍ 30 വരെ മസ്റ്ററിംഗ് നടത്താം. പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. 

ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഈ മാസം 18 മുതല്‍ 30വരെ  അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്താം. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡു മുതല്‍ പെന്‍ഷന്‍ അനുവദിക്കില്ല. ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചുവരെ കിടപ്പുരോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തും.

വള്ളിക്കോട് ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 30നകം അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്ററിംഗ് നടത്തണം. പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. കിടപ്പുരോഗികളുടെ മസ്റ്ററിംഗ് ഡിസംബര്‍ ഒന്നു മുതല്‍ അഞ്ച് വരെ നടത്തും.  കിടപ്പുരോഗികളുടെ വീടുകളിലെത്തി മസ്റ്ററിംഗ് നടത്തുന്നതിന് വിവരം 29നകം പഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിക്കണം.

 

 

date