Skip to main content
ഇലക്ടേര്‍സ്  വെരിഫിക്കേഷന്‍ പ്രോഗ്രാമിലൂടെ വോട്ടര്‍മാരുടെ പരിശോധന 100ശതമാനം പൂര്‍ത്തിയാക്കിയ  ബി എല്‍ ഒ മാരെ ജില്ലാ കളക്ടര്‍ ടി വി സുഭാഷ്  ആദരിക്കുന്നു

ബി എല്‍ ഒമാരെ ആദരിച്ചു

ജില്ലയിലെ  ഇലക്ടേര്‍സ്  വെരിഫിക്കേഷന്‍ പ്രോഗ്രാമിലൂടെ വോട്ടര്‍മാരുടെ പരിശോധന 100 ശതമാനം പൂര്‍ത്തിയാക്കിയ 14  ബി എല്‍ ഒമാരെ ആദരിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍  ജില്ലയില്‍ ആദ്യമായി പരിശോധന പൂര്‍ത്തീകരിച്ച ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ ബിഎല്‍ഒ  എപി ജഗദീഷ്‌കുമാര്‍,  വനിതാ ബി എല്‍ ഒമാരില്‍ ആദ്യമായി പരിശോധന പൂര്‍ത്തീകരിച്ച എന്‍ സിന്ധു എന്നിവരുള്‍പ്പെടെയുള്ള 14 ബി എല്‍ ഒമാരെയാണ് കലക്ടര്‍ ടി വി സുഭാഷ്  ഉപഹാരം നല്‍കി ആദരിച്ചത്. ഇത് മാതൃകയാക്കി ജില്ലയിലെ മുഴുവന്‍ ബി എല്‍ ഒമാരും വോട്ടേഴ്‌സ് വെരിഫിക്കേഷന്‍ നവംബര്‍ 30നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഓരോ ദിവസത്തെയും പുരോഗതി റിപ്പോര്‍ട്ട് അതത് ദിവസം സമര്‍പ്പിക്കണമെന്നും അദ്ദേഹം വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശിച്ചു.
എഡിഎം ഇപി മേഴ്‌സി, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) പി കെ ബാബു, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു

date