Skip to main content

സ്നേഹിത കോളിംഗ് ബെല്‍ വാരാചരണത്തിന് തുടക്കം

കുടുംബശ്രീയുടെ സ്നേഹിത കോളിംഗ് ബെല്‍ വാരാചരണ പരിപാടികള്‍ക്ക് തുടക്കമായി. ഒറ്റയ്ക്കു താമസിക്കുന്ന, സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സുരക്ഷയും മാനസിക പിന്തുണയും നല്‍കുന്നതിന് കുടുംബശ്രീ മിഷന്‍ തുടക്കം കുറിച്ച പദ്ധതിയാണ് സ്നേഹിത കോളിംഗ് ബെല്‍.
 

ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നതും   മതിയായ പരിചരണം ലഭിക്കാതെ ഇവര്‍ മരിക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് പദ്ധതി ആസൂത്രണം ചെയ്തത്.
 

നിലവില്‍ 5195 പേര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഇവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നത്.  പദ്ധതിയില്‍ പൊതുസമൂഹത്തിന്‍റെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് നവംബര്‍ 21 വരെ അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക ബോധവത്ക്കരണ പരിപാടികള്‍ നടത്തും.
 

ജനപ്രതിനിധികളും സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകരുമടങ്ങുന്ന സംഘം പദ്ധതിയുടെ പരിഗണനയിലുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കും.  ഇവരുടെ സാഹചര്യം മനസിലാക്കി വിവിധ വകുപ്പുകളുടെ ക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

date