Skip to main content

മെഗാ തൊഴില്‍ മേള സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മെഗാ തൊഴില്‍ മേള 'കവാടം 2019' സംഘടിപ്പിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ  ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്.  റവന്യു- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആദ്യ തൊഴില്‍ മേളയായിരുന്നു ഇത്. മേളയില്‍  ധനകാര്യ, ടെക്സ്റ്റല്‍, ഓട്ടോ മൈബൈല്‍, ജ്വല്ലറി രംഗത്തെ  29 സ്വകാര്യ സ്ഥാപനങ്ങളാണ് പങ്കെടുത്തത്.2000 ലധികം ഉദ്യോഗാര്‍ത്ഥികളും  പങ്കെടുത്തു. 1500 ലധികം ഒഴിവുകളാണ് മേളയില്‍ ഉണ്ടായിരുന്നത്.നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രെഫസര്‍ കെ.പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. നെഹ്‌റു കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി. വിജയന്‍,നെഹ്‌റു കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് സുബൈര്‍ കമ്മാടത്ത്, സെക്രട്ടറി കെ.രാമനാഥന്‍, നെഹ്‌റു കോളേജ് ഐ ക്യു എസി കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.വി മുരളി, കോളേജ് സി സി ഐ ജി കോ-ഓര്‍ഡിനേറ്റര്‍ വിജയകുമാര്‍, കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി അഡ്മിനിട്രേറ്റീവ് ഓഫീസര്‍ പ്രെഫസര്‍ എ.ജി നായര്‍, പി ടി എ വൈസ് പ്രസിഡണ്ട് കരുണാകരന്‍, ഹോസ്ദുര്‍ഗ്ഗ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി ടി ജയപ്രകാശ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിജിത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ആര്‍. വിനോദ് സ്വാഗതവും എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വി.ജി) പി എസ് നൗഷാദ് നന്ദിയും പറഞ്ഞു.

date