Skip to main content

യുവാക്കള്‍ക്ക് കളിക്കളമൊരുക്കാന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരും

അലസരായിരിക്കുന്ന യുവാക്കളെ കേള്‍ക്കാനും അവരുടെ ആവശ്യങ്ങള്‍ അറിയാനും ശ്രദ്ധിച്ചതോടെ അവര്‍ കൂട്ടമായി പഞ്ചായത്തിന്റെ പരിപാടികളില്‍ എത്തിത്തുടങ്ങി. യുവാക്കള്‍ക്കായി ഫുട്ബോള്‍, വോളീബോള്‍, ക്രിക്കറ്റ്, വടംവലി തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചതിലൂടെ കാസര്‍കോടിന്റെ കായിക ഭൂപടത്തിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ നിരവധി താരോദയങ്ങള്‍ ഉണ്ടാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ. സ്ത്രീ പുരുഷ ഭേദമന്യേ നടത്തുന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് നാട്ടുകാര്‍ തന്നെയാണ്. യുവാക്കള്‍ക്ക് കളിക്കളമൊരുക്കാന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നിട്ടുണ്ട്. അതോടെ മികച്ച ഒരു ഗ്രൗണ്ട് തന്നെ അവിടെ ഒരുങ്ങുകയായിരുന്നു. ഈ യുവാക്കള്‍ക്കായി വിവിധങ്ങളായ മത്സരങ്ങളും സംഘടിപ്പിക്കാന്‍ പഞ്ചായത്ത് തയ്യാറായി. യുവാക്കളില്‍ കണ്ടുവരുന്ന ജീവിതശൈലീ  രോഗങ്ങള്‍ക്കും, വ്യായാമക്കുറവുകൊണ്ട് ഉണ്ടാകുന്ന അസുഖങ്ങള്‍ക്കും ഒരു പരിധിവരെ ഇതൊരു പരിഹാരമാകും. അതുപോലെ തന്നെ കായിക ക്ഷമത ആവശ്യപ്പെടുന്ന തൊഴിലുകള്‍ക്കും ഈ ഉദ്യമം ഗുണം ചെയ്യും. ഇതോടൊപ്പം പി.എസ്.സി കോച്ചിങ് ക്ലാസും ഇവിടെ സംഘടിപ്പിച്ചുവരുന്നു. ക്ലാസില്‍ പങ്കെടുത്തവരില്‍ പി.എസ്.സി ലിസ്റ്റില്‍ ഇടം നേടിയവരും ജോലി ലഭിച്ചവരും ഉണ്ട്. യുവാക്കളിലേക്കും പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാട്സ് ആപ്പ് ഗ്രാമ സഭ എന്ന നൂതന ആശയത്തിനും പഞ്ചായത്ത് രൂപം നല്‍കിയിട്ടുണ്ട്.  

date