Skip to main content

പ്രധാന അറിയിപ്പുകള്‍ - എറണാകുളം

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 21-ന്

കൊച്ചി:  ജില്ലാ എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ചില്‍ പ്രിവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സെയില്‍സ് സപ്പോര്‍ട്ട് അസിസ്റ്റന്റ്, ഡയറക്ട് സെയില്‍സ് അസോസിയേറ്റ്‌സ്, ഡവലപ്‌മെന്റ് മാനേജര്‍, പ്രോസസ് അസോസ്സിയേറ്റ്‌സ്, ഡെലിവറി എക്‌സിക്യുട്ടീവ്, ബിസിനസ്സ് ഡവലപ്‌മെന്റ്  എക്‌സിക്യുട്ടീവ്, സെയില്‍സ് ഓഫീസര്‍, അസിസ്റ്റന്റ്് മാനേജര്‍, ഗ്രാജുവേറ്റ് എഞ്ചിനീയര്‍ ട്രെയിനി  തുടങ്ങിയ ഒഴിവുകളിലേക്ക് നവംബര്‍ 21-ന് അഭിമുഖം നടത്തുന്നു.
യോഗ്യത:എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ, ബിടെക്ക് (ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്, ടെലികമ്മ്യുണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി–2018-2019 ല്‍ പാസായവര്‍ക്ക് ) പ്രത്യേക ഒഴിവുകള്‍.പ്രായം :18-35
താത്പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്റെ  കോപ്പിയും സഹിതം നവംബര്‍ 21-ന് രാവിലെ 10 ന് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 04842422452 / 2427494്.

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍:
ജീവന്‍ രേഖ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് മസ്റ്റര്‍ ചെയ്യണം

കൊച്ചി: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസില്‍ നിന്നും മണിഓര്‍ഡറായും ബാങ്ക് മുഖേനയും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ നവംബര്‍ 30 തീയതിക്കു മുമ്പായി പെന്‍ഷന്‍ ബുക്കാമായും ആധാര്‍ കാര്‍ഡുമായും അക്ഷയ കേന്ദ്രങ്ങള്‍ മുഖാന്തിരം ജീവര്‍ രേഖ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു കൊണ്ട് മസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിര്‍ അറിയിച്ചു.

വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്
കൊച്ചി: ഡയറക്ടറേറ്റ് ഓഫ് ജനറല്‍ റീസെറ്റില്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ് സര്‍വ്വീസ്‌മെന്‍ വെല്‍ഫെയര്‍ നവംബര്‍ 22-ന് ട്രേഡ് സെന്റര്‍, നന്തംബാക്കം, ചെന്നൈയില്‍ എംപ്ലോയ്‌മെന്റ് സെമിനാറും ജോബ് ഫെയറും നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-26192365 നമ്പരുമായി ബന്ധപ്പെടുകയോ www.dgrindia.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണമെന്ന് സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

നോര്‍ക്ക റൂട്ട്‌സ് മുഖേന മാലി ദ്വീപിലേക്ക് തൊഴിലവസരം
കൊച്ചി: നോര്‍ക്ക റൂട്ട്‌സ് മുഖേന മാലി ദ്വീപിലെ പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്‌സ്, മിഡ്‌വൈഫ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നിവര്‍ക്ക് തൊഴിലവസരം. നോര്‍ക്ക റൂട്ട്‌സ് മുഖേന ആദ്യമായിട്ടാണ് മാലിയിലേക്ക് ഉദ്ദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. റിക്രൂട്ട്‌മെന്റ് തികച്ചും സൗജന്യം.
ബിരുദം/ ഡിപ്‌ളോമ കഴിഞ്ഞ് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള നഴ്‌സുമാരെയും മെഡിക്കല്‍ ടെക്‌നീഷ്യൃന്മാരേയുമാണ് തെരഞ്ഞെടുക്കുന്നത്. 22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും  അപേക്ഷിക്കാം. മിഡ് വൈഫ് തസ്തികയ്ക്ക് രണ്ട് വര്‍ഷത്തെ ലേബര്‍ റൂം പ്രവര്‍ത്തി പരിചയമുള്ള വനിത നഴ്‌സുമാര്‍ക്കാണ് അവസരം. നഴ്‌സുമാര്‍ക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു.എസ് ഡോളറും (ഏകദേശം 70,000 രൂപ)  ടെക്‌നീഷ്യന്മാര്‍ക്ക് 1000 യു.എസ് ഡോളര്‍ മുതല്‍ 1200 യു.എസ് ഡോളര്‍ വരെയും (ഏകദേശം 70,000 രൂപ മുതല്‍ 85,000 രൂപ വരെ) ലഭിക്കും. താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ  ആശുപത്രി വഹിക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്‌പ്പോര്‍ട്ട്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം norka.maldives@gmail.com എന്ന                  ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്കാ റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ www.norkaroots.org ലും ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 നവംബര്‍ 23.

പ്രവാസി നിയമ സഹായസെല്‍ സേവനം
കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക്

കൊച്ചി: പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍               മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം നല്‍കുന്ന പ്രവാസി നിയമ                സഹായ പദ്ധതി  കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു.  നിലവില്‍ കൂവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിള്‍ ഉണ്ടായിരുന്ന സേവനം ബഹറിന്‍, അബുദാബി  എന്നിവിടങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്. മറ്റ് രാജ്യങ്ങളിലും പദ്ധതി ഉടന്‍ നിലവില്‍ വരും.
പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ നിലവിലുള്ള കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്കു പുറമേ ബഹറിന്‍ അബുദാബി എന്നിവിടങ്ങളിലും നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ നിയമിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും, ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതാണ് ഈ പദ്ധതി.  
ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പദ്ധതിയില്‍ കീഴില്‍ നിയമ സഹായം ലഭിക്കും. ഇതിന്റെ ഭാഗമായി കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമ സഹായം നഷ്ടപരിഹാര/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികള്‍ മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുക,  വിവിധ ഭാഷകളില്‍ തര്‍ജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
കേരളത്തില്‍ നിന്നും മധ്യകിഴക്കന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന   തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് അഞ്ജത മൂലം അന്യനാട്ടിലുണ്ടാകുന്ന കോടതി വ്യവഹാരങ്ങളും മറ്റ് നിയമ കുരുക്കുകളും. യാതൊരു വിധ നിയമസഹായവും ലഭിക്കാതെ നിസ്സഹായരായ തൊഴിലാളികള്‍ ജയിലുകളില്‍ എത്തിപ്പെടുകയും കടുത്ത ശിക്ഷകള്‍ അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിയമസഹായം ലഭിക്കാതെ നിസാര കേസുകളിലകപ്പെട്ട് മിക്കപ്പോഴും പ്രവാസി മലയാളികള്‍ ശിക്ഷിക്കപെടുകയും, ജയിലിലാക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടും സാധുവായ തൊഴില്‍ അല്ലെങ്കില്‍ സന്ദര്‍ശക വിസയിലുള്ള മലയാളികള്‍ക്കോ അല്ലെങ്കില്‍ തടവിലാക്കപ്പെടുകയോ ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്യുന്ന ആളിന്റെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ വഴിയോ സഹായം തേടാന്‍ അര്‍ഹതയുണ്ട്.
 പ്രവാസി നിയമ സഹായത്തിനുള്ള  പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്, മൂന്നാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം-695014 ലോ, ceo@norkaroots.netceonorkaroots@gmail.com ലോ സമര്‍പ്പിക്കണം. അപേക്ഷ ഫാറം www.norkaroots.org ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ഫ്രീ നമ്പരായ               1800 425 3939 (ഇന്ത്യയില്‍നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

ജനറല്‍ ആശുപത്രിയില്‍ കരാര്‍ നിയമനം
 കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യന്‍ യോഗ്യത എം.എല്‍.റ്റി/ഡിഎം.എല്‍.റ്റി, പ്രവൃത്തി പരിചയം. അസിസ്റ്റന്റ് മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍, യോഗ്യത എം.എസ്.സി മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സ്/ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സ്, പ്രവൃത്തി പരിചയം. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയുമായി നവംബര്‍ 22-ന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജകാരണം.

ഫാര്‍മസിസ്റ്റ് കരാര്‍ നിയമനം
 കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പ്രവൃത്തിപരിചയവും ഗവണ്‍മെന്റ് അംഗീകൃത യോഗ്യതയുമുളള ഫാര്‍മസിസ്റ്റാമാരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയുമായി നവംബര്‍ 23 രാവിലെ 11-ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജകാരണം.

date