Skip to main content

തീരദേശ പരിപാലന നിയമം; 213 അപേക്ഷകർക്ക് അനുമതി നൽകാൻ തീരുമാനം

കാക്കനാട്: ജില്ലയിൽ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് ലഭിച്ച 213 അപേക്ഷകൾക്ക് അനുമതി നൽകാൻ തീരദേശ പരിപാലന അതോറിട്ടിയുടെ ജില്ലാതല യോഗം തീരുമാനിച്ചു.  നിയമത്തിന് കീഴിൽ വരുന്ന 22 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായുള്ള 294 അപേക്ഷകൾ പരിഗണിച്ച ശേഷമാണ് നടപടി. റീബിൽഡ് കേരള , ലൈഫ് മിഷന്‍, പി.എം.എ.വൈ തുടങ്ങിയ സർക്കാർ പദ്ധതികളിലുൾപ്പെട്ട അപേക്ഷകരാണിവർ. കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ ഡപ്യൂട്ടി കളക്ടർ എസ്.ഷാജഹാന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ ടൗൺ പ്ലാനർ എം.എം.ഷീബ, ജില്ലാ പ്ലാനിങ്ങ് ഓഫീസർ ലിറ്റി മാത്യു, കുഡുംബി സേവാ സംഘം ജില്ലാ സെക്രട്ടറി എം.എൻ. രവികുമാർ, നിയമത്തിനു കീഴിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

date