Skip to main content

എളങ്കുന്നപ്പുഴ ഗവ. സ്കൂളിൽ ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും ഡോക്യുമെന്ററി പ്രകാശനവും നിർവ്വഹിച്ചു 

 

കൊച്ചി:  എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ  നിർമ്മാണം പൂർത്തീകരിച്ച  ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും  സ്കൂള്‍ ലൈബ്രറിയെ കുറിച്ച് പി.ആര്‍.ഡി - ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കിയ ഡോക്യുമെന്‍ററിയുടെ പ്രകാശനവും എസ്. ശര്‍മ എം.എല്‍.എ നിര്‍വഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 70 ലക്ഷം രൂപ മുതൽ മുടക്കിലാണ് രണ്ട് സ്മാർട്ട്  ക്ലാസ്സ് മുറികളുടെ നിർമ്മാണം പൂർത്തിയാക്കിയത്. 

 

ജില്ലാ പഞ്ചായത്ത് അംഗം റോസ് മേരി ലോറൻസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണികൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.എസ് രാധാകൃഷ്ണൻ , പഞ്ചായത്ത് മെമ്പർ സി.ജി. ബിജു , പി.ടി. എ പ്രസിഡന്റ് രാജീവൻ ആയിചോത്ത് , എസ് പി ജി മെമ്പർ കെ. എസ്. ഗോപി , സ്കൂൾ ലീഡർ കാർത്തിക ബിജു , പ്രിൻസിപ്പൽ കെ.ആർ ലീന, ഹെഡ്മിസ്ട്രസ്സ് സീന എൻ. കെ. , ഇൻഫർമേഷൻ അസിസ്റ്റന്റ് കെസിയ മരിയ തുടങ്ങിയവർ പങ്കെടുത്തു. 

 

ആന്‍ഡ്രിയ വായിച്ചു വളരുകയാണ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ കരുത്തില്‍ എന്ന ഡോക്യുമെന്‍ററിയാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്കൂളിലെ ലൈബ്രറിയെ ആസ്പദമാക്കി നിര്‍മിച്ചത്. സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ആന്‍ഡ്രിയ റീത്തയാണ് ഇതില്‍ പ്രധാന റോളില്‍ ലൈബ്രറിയെ കുറിച്ച് വിവരിക്കുന്നത്. പി.ആര്‍.ഡിയിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ് കെസിയ മരിയ രചനയും സംവിധാനവും നിര്‍വഹിച്ച ഡോക്യുമെന്‍ററിയുടെ എഡിറ്റിംഗ് എം.എന്‍. സുനില്‍കുമാറും ഛായാഗ്രഹണം സി.ഡി. സലിംകുമാറും നിര്‍വഹിച്ചു. 

 

പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് വിവരിക്കുന്നതാണ് ഡോക്യുമെന്ററി. 

date