Skip to main content

ജില്ലാ കാര്‍ഷിക വികസന സമിതിയോഗം ചേര്‍ന്നു

കാക്കനാട്: കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശ്ശനം നൂതന കൃഷി രീതികള്‍ പരിചയപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നടത്തുന്ന വൈഗ പദ്ധതിയുമായി ബന്ധപ്പെട്ട്് പ്രീ വൈഗ എന്ന പരിപാടി ഈ മാസം 26ന് അങ്കമാലിയില്‍ നടത്താന്‍ ജില്ലാ കാര്‍ഷിക വികസന സമിതിയോഗം തീരുമാനിച്ചു.
    പ്രളയത്തില്‍ നാശനഷ്ടം നേരിട്ട കര്‍ഷകരില്‍ നഷ്ടപരിഹാരം ലഭിക്കാത്തവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷി വകുപ്പ് മുഖേന നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. രണ്ട് മാസത്തിലൊരിക്കല്‍ യോഗം ചേരണമെന്ന വികസന സമിതിയുടെ നിര്‍ദ്ദേശം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അംഗീകരിച്ചു.

date