Skip to main content

സർക്കാർ കെട്ടിടങ്ങളിൽ സൗരോർജ്ജ പ്ലാന്റ്: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് സാധാരണ പ്രളയ ബാധിതമായി കാണാറുള്ള പ്രദേശങ്ങളിലെ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് അനർട്ട് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട കേന്ദ്രങ്ങൾ ശുപാർശ ചെയ്തുകൊണ്ടുള്ള സ്ഥാപന/ വകുപ്പ് മേധാവിയുടെ അപേക്ഷ ww.anert.gov.in മുഖേന നവംബർ 30ന് വൈകിട്ട് അഞ്ചിനു മുമ്പ് സമർപ്പിക്കണം. ഭൂമിശാസ്ത്രപരമായ പഠനത്തിന്റെയും ശാസ്ത്രീയമായ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന മുൻഗണന ലിസ്റ്റ് പ്രകാരമായിരിക്കും അനുമതി നൽകുക.
പി.എൻ.എക്‌സ്.4130/19

date