Skip to main content

എടത്തിരുത്തി ഗ്രാമപഞ്ചായത്തിൽ ബയോ മെട്രിക് മസ്റ്ററിംഗ്

എടത്തിരുത്തി ഗ്രാമപഞ്ചായത്തിൽ നിന്നും വിവിധ സാമൂഹ്യസുരക്ഷാ പെൻഷനുകൾ വാങ്ങുന്ന ഗുണഭോക്താക്കൾക്ക് നാളെ (നവംബർ 18) മുതൽ 30 വരെ തീയതികളിൽ ബയോ മെട്രിക് മസ്റ്ററിംഗ് നടത്തുന്നു. ആധാർ കാർഡ്, പെൻഷൻ നമ്പർ, ബാങ്ക് പാസ്സ് ബുക്ക് എന്നിവ സഹിതമാണ് മസ്റ്ററിംഗ് ചെയ്യേണ്ടത്. വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നും പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ ഈ മാസം 30 നുള്ളിൽ ആധാർ കാർഡ്, ക്ഷേമനിധി കാർഡ് അല്ലെങ്കിൽ പെൻഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവ സഹിതം അക്ഷയകേന്ദ്രങ്ങളിൽ മസ്റ്ററിംഗ് നടത്തേണ്ടത്. കിടപ്പുരോഗികളായ ഗുണഭോക്താക്കളുടെ ബയോ മെട്രിക് മസ്റ്ററിംഗ് ഡിസംബർ 1 മുതൽ 5 വരെയുള്ള തീയതികളിൽ അക്ഷയപ്രതിനിധികൾ വീടുകളിലെത്തി നടത്തും. കിടപ്പ് രോഗികളുടെ വിവരങ്ങൾ വീടിന് സമീപത്തെ അക്ഷയ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പടെയുള്ള വിവരങ്ങൾ നവംബർ 29നകം അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിക്കണം. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുകയില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date