Skip to main content

ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ആര്‍.ഐ.ടി ജേതാക്കള്‍

 എ.പി. ജെ. അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ സര്‍വ്വകലാശാലയുടെ സി-സോണ്‍ ഇന്‍റര്‍ കോളേജിയേറ്റ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയ്ക്ക് വിജയം.

ആര്‍.ഐ.ടി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സെന്‍റ് ഗിറ്റ്സ് കോളേജിനെയാണ് പരാജയപ്പെടുത്തിയത്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ 23 എന്‍ജിനീയറിംഗ് കോളേജുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ആര്‍.ഐ.ടി പ്രിന്‍സിപ്പല്‍ ഡോ. എം.ജെ. ജലജ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

date