Skip to main content

അസംഘടിത തൊഴിലാളികള്‍ മസ്റ്ററിങ്ങ് നടത്തണം

   സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്,  കൈത്തൊഴിലാളി വിദഗ്ധതൊഴിലാളി, അലക്കുതൊഴിലാളി, ഗാര്‍ഹിക തൊഴിലാളി, ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍  എന്നീ ക്ഷേമ പദ്ധതികളില്‍ നിന്നും റിട്ടയര്‍മെന്‍റ് പെന്‍ഷനും അവശതാ പെന്‍ഷനും ലഭിക്കുന്നവര്‍ നവംബര്‍ 30നകം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ്ങ് നടത്തണം.

അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നും രസീത് ലഭ്യമാക്കി ലൈഫ് സര്‍ട്ടിഫിക്കറ്റിനൊപ്പം ക്ഷേമനിധി ബോര്‍ഡില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2300762

date