Skip to main content

വിദ്യാഭ്യാസ രംഗത്ത് മികച്ച വിദ്യാര്‍ത്ഥി - അധ്യാപക സൗഹൃദ അന്തരീക്ഷമുണ്ടാകണം: മന്ത്രി ഡോ. കെ.ടി ജലീല്‍

സര്‍വ്വകലാശാലകളിലും കോളജുകളിലും മികച്ച വിദ്യാര്‍ത്ഥി - അധ്യാപക സൗഹൃദ അന്തരീക്ഷമുണ്ടാകണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ.പി മോഹന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും മെന്‍സ് ഹോസ്റ്റലിന്റെയും ഓപ്പണ്‍ സ്റ്റേജിന്റെയും ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗം പ്രൊഫ. എം.എം നാരായണന്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ ഹനീഫ,    ഡോ. എന്‍.വി അബ്ദുറഹ്മാന്‍, വിനോദ് എന്‍ നീക്കാം പുറത്ത്, സെനറ്റംഗങ്ങളായ അഡ്വ.എന്‍ രാജന്‍, ഡോ.ടി മുഹമ്മദലി,കെ. കെ ഗീതാകുമാരി, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി സി ബാബു,ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രതിനിധി ബിദുല്‍ എന്നിവര്‍ സംസാരിച്ചു. രജിസ്ട്രാര്‍ ഡോ. സി.എല്‍ ജോഷി സ്വാഗതവും സിന്‍ഡിക്കേറ്റംഗം ഡോ.എം മനോഹരന്‍ നന്ദിയും പറഞ്ഞു.
 

date