Skip to main content
അടൂര്‍ ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുന്ന വൈദ്യുതി മന്ത്രി എം.എം മണി.

വൈദ്യുതോത്പാദന രംഗത്ത് സ്വയം പര്യാപ്തത  നേടുക ലക്ഷ്യം: മന്ത്രി എം.എം മണി 

വൈദ്യുതോത്പാദന രംഗത്ത് കേരളം സ്വയം പര്യാപ്തത നേടുകയാണ്  സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. അടൂര്‍ ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടനത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

സമ്പൂര്‍ണ വൈദ്യുതീകരണം നടത്തി പവര്‍ക്കെട്ടില്ല എന്ന വാഗ്ദാനം പാലിച്ചു പോരുയാണ് ഈ സര്‍ക്കാര്‍. കേരളത്തില്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ സാധിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ. വൈദ്യുതി രംഗത്ത് വിവിധങ്ങളായ വികസന പ്രവൃത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തി വരുന്നത്. എം എല്‍ എ മാരുടേയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടേയും പവര്‍ഗ്രിഡ്, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥരുടേയും സഹകരണം കൊണ്ടാണ് തടസങ്ങള്‍ അതിജീവിച്ച്  ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ പദ്ധതി പൂര്‍ത്തികരിക്കാന്‍ സാധിച്ചത്. മുടങ്ങിക്കിടന്നിരുന്ന പദ്ധതിയെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് പുനരാരംഭിക്കുവാനുള്ള മുഖ്യമന്ത്രിയുടെ പരിശ്രമഫലമാണ് ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ എന്നും മന്ത്രി പറഞ്ഞു.

date