Skip to main content

മസ്റ്ററിങ് നടത്തണം

അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി മസ്റ്ററിങ്  നടത്തണം.പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ആധാര്‍ കാര്‍ഡ് സഹിതം പഞ്ചായത്തിലെ അക്ഷയ കേന്ദ്രങ്ങളില്‍ എത്തിയാണ്  മസ്റ്ററിങ് ചെയ്യേണ്ടത്.

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് മുഖാന്തിരം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന മുഴുവന്‍ ഗുണഭോക്താക്കളും മസ്റ്ററിംഗ് നടത്തുന്നതിന് നവംബര്‍ 30 നകം പഞ്ചായത്തിനകത്തുളള അതത് പരിധിയില്‍പ്പെട്ട അക്ഷയ കേന്ദ്രങ്ങളില്‍ പെന്‍ഷന്‍ ഐഡി നമ്പര്‍ സഹിതം എത്തണം.കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പേര് വിവരങ്ങള്‍ നവംബര്‍ 25 നകം പഞ്ചായത്തില്‍ അറിയിക്കണം.   ഫോണ്‍-04994 210235.

date